ജലദൗര്‍ലഭ്യം: ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു
ചേര്‍ത്തല: ജപ്പാന്‍ ശുദ്ധജല വിതരണം നിലച്ചത് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ മണിക്കൂറുകളോളം തടസപ്പെടുത്തി.
ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാവിലെ എട്ടരയ്ക്ക് ആരംഭിക്കേണ്ട ഡയാലിസിസാണ് ജലം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം വൈകിയത്.
ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പമ്പിങ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച ദിവസമായി ആശുപത്രിയിലേക്ക് ആവശ്യമായ ജലം ടാങ്കര്‍ ലോറിയില്‍ എത്തിച്ച് ആശുപത്രിയിലെ ടാങ്കുകളില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇന്നലെയും ഇത്തരത്തില്‍ നിറച്ചെങ്കിലും ഡയാലിസീസ് യൂണിറ്റിന്റെ ടാങ്കില്‍ ആവശ്യത്തിന് വെള്ളം കിട്ടാതെ വന്നു.
ഇവിടേക്ക് ശുചീകരിച്ചാണ് പമ്പിങ് നടത്തുന്നതെന്നതിനാലാണ് കാലതാമസം നേരിട്ടത്. എന്നാല്‍ പുലര്‍ച്ചെ മുതല്‍ ഡയാലിസിസിന് കാത്തു നിന്നു രോഗികളും കൂടെയുള്ളവരും പ്രതിഷേധം ഉയര്‍ത്തിയതോടെ നഗരഭാധ്യക്ഷന്‍ ഐസക് മാടവന സ്ഥലത്തെത്തി ജല ദൗര്‍ലഭ്യത്തിന് പരിഹാരമുണ്ടാക്കി.
ഡയാലിസിസ് യൂണിറ്റില്‍ വൈദ്യുതി തടസത്തിന് കാരണമായ ഉപകരണത്തിന് അറ്റകുറ്റപണി നടത്തുവാനും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."