അറവുശാലകള്‍ പൂട്ടിയതോടെ വന്യമൃഗങ്ങള്‍ പട്ടിണിയില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ പൂട്ടിതുടങ്ങിയതോടെ മൃഗശാലകളിലെ വന്യമൃഗങ്ങളും പട്ടിണിയില്‍. ലഖ്‌നൗ മൃഗശാല, കാന്‍പൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, എത്വാ ലയണ്‍ സഫാരി എന്നിവിടങ്ങളിലെ വന്യമൃഗങ്ങളാണ് മാംസാഹാരം ലഭിക്കാതെ പട്ടിണിയിലായത്.
മൃഗങ്ങള്‍ക്ക് എട്ട് മുതല്‍ 10 കിലോവരെ ഇറച്ചിയാണ് ദിവസവും ഭക്ഷണമായി നല്‍കിയിരുന്നത്. അറവു ശാലകളില്‍ പലതും പൂട്ടിയതോടെ മൃഗങ്ങള്‍ക്ക് കോഴിയിറച്ചി നല്‍കിയെങ്കിലും ഇത് തിന്നാന്‍ ഇവ തയാറാകുന്നില്ല.
കൊഴുപ്പും രക്തവും കുറഞ്ഞ മാംസാഹാരങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്.
മാംസം കിട്ടാതായതോടെ മൃഗങ്ങളെല്ലാം പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണെന്ന് മൃഗശാല ഡയരക്ടര്‍ ഡോ.അനുപം ഗുപ്ത പറഞ്ഞു. കാന്‍പൂര്‍ മൃഗശാലയില്‍ പ്രതിദിനം 150 കിലോ മാട്ടിറച്ചിയാണ് എത്തിച്ചിരുന്നത്. കാന്‍പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലുള്ള നാല് അറവുശാലകളും പൂട്ടിയതോടെ മൃഗങ്ങള്‍ക്കുള്ള ഇറച്ചി എത്തിക്കുന്നത് കരാറുകാര്‍ നിര്‍ത്തി.
പല മൃഗങ്ങളും മറ്റ് ഇറച്ചികള്‍ രുചിക്കുന്നതു പോലുമില്ലെന്നും ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ അവയുടെ നിലനില്‍പിന് ഭീഷണിയാവുമെന്നും മൃഗശാലാ ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."