മത്സ്യബന്ധനത്തെ ചൊല്ലി കലഹം; പുന്നപ്ര ചള്ളി തീരദേശത്ത് ബോധവത്കരണം നടത്തും
ആലപ്പുഴ: മത്സ്യബന്ധന വല ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുന്നപ്ര ചള്ളി തീരമേഖലയില്‍ ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും മത്സ്യബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
പുന്നപ്ര മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള ഭാഗത്ത് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
ചള്ളി കടപ്പുറത്ത് എല്ലാവര്‍ക്കും മത്സ്യബന്ധനവള്ളം അടുപ്പിക്കാനും മത്സ്യവില്‍പന നടത്താനുമുള്ള സൗകര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്നും പിന്തുണ നല്‍കുമെന്നും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വല ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ അകറ്റുന്നതിനായി ഇന്ന് വൈകിട്ട് മൂന്നിന് പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്ററില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം ഡോ. ഡി സജിത് ബാബു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ടി മാത്യു, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ ലാല്‍ കോയിപ്പറമ്പില്‍, ഡി അഖിലാനന്ദന്‍, എ.കെ ബേബി, വി.സി മധു, എസ് സുധാകരന്‍, സി ഷാംജി, പി.എന്‍ ജോണ്‍ കുട്ടി, എന്‍.വി പങ്കജാക്ഷന്‍, ഡി ഭുവനേശ്വരന്‍, ജാക്‌സണ്‍ പൊള്ളയില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് സാജു, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.ടി ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."