മാധ്യമ നിയന്ത്രണം: ഹരജി ഹൈക്കോടതി വിശാല ബെഞ്ചിനു വിട്ടു
കൊച്ചി: മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹരജി ഹൈക്കോടതി വിശാലബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും ഹരജികള്‍ പരിഗണിക്കുക. കേസില്‍ വിശകലനവും ഇടപെടലും ആവശ്യമെന്ന് ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചു.
മാധ്യമ റിപ്പോര്‍ട്ടിംഗ് ശൈലിയില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍, അന്വേഷണം പുരോഗമിക്കുന്ന കേസ്, തുറന്ന കോടതികളിലെ റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് ഹരജിയില്‍ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. ചാനല്‍ ചര്‍ച്ചകള്‍ക്കും നിയന്ത്രണം വേണമെന്നും ഹരജിയില്‍ പറയുന്നു. ഹൈക്കോടതി സ്വമേധയ എടുത്തതുള്‍പ്പെടെ 11 ഹരജികളിലാളുള്ളത്.
കേസില്‍ സംസ്ഥാനത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം കക്ഷി ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."