HOME
DETAILS
MAL
കടമ്പഴിപ്പുറം ഇരട്ടകൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് നാല് മാസമായിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല
backup
March 24 2017 | 19:03 PM
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ നവംബര്‍ 15നാണ് കടമ്പഴിപ്പുറം കണ്ണുറുശ്ശി ചീരപ്പത്ത് വടക്കേകര വീട്ടില്‍ ഗോപാലകൃഷ്ണന്‍- തങ്കമണി വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നാല് മാസമായിട്ടും കേസന്വേഷണം എവിടെയും എത്താത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
ഇതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെയും ഗുപ്തന്‍ സേവന സമാജത്തിന്റെയും നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."