തൊഴിലുറപ്പ് പദ്ധതി: അനുവദിച്ച തുകയുടെ 99 ശതമാനവും ചെലവഴിച്ച് അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
അതിരമ്പുഴ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ മികച്ച നേട്ടം സ്വന്തമാക്കി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയുടെ 99 ശതമാനവും വിനിയോഗിക്കാനായി.
ഗ്രാമ പഞ്ചായത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നേട്ടം കൈവരിക്കാന്‍ കാരണം. അനുവദിച്ചു കിട്ടിയ 99.66 ലക്ഷം രൂപയില്‍ 98.97 ലക്ഷം രൂപ ചെലവഴിക്കാന്‍ പഞ്ചായത്തിനായി. 2466 കുടുംബാംഗങ്ങളാണ് കഴിഞ്ഞ വര്‍ഷം പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 554 കുടുംബങ്ങള്‍ തൊഴില്‍ ആവശ്യപ്പെട്ടതായി പഞ്ചായത്ത്് രേഖകള്‍ വ്യക്തമാക്കി. ഇതില്‍ 480 കുടുംബങ്ങളില്‍ നിന്നായി 490 വ്യക്തികള്‍ പദ്ധതിയുടെ ഭാഗമായി.
പദ്ധതിക്കു കീഴില്‍ 27904 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ട്. കൂടാതെ 54 പേര്‍ക്കു 100 ദിവസം പണി ഉറപ്പു വരുത്താനും പഞ്ചായത്തിനായി. രണ്ടു കിണര്‍, രണ്ട് ടോയ്ലറ്റ്, പി.എം.എ.വൈ. പദ്ധതിയില്‍ തൊഴിലവസരങ്ങള്‍, തോടുകളുടെ പുനരുജീവനം, മഴക്കുഴികളുടെ നിര്‍മ്മാണം എന്നിവയ്ക്കാണ് കഴിഞ്ഞ വര്‍ഷം പ്രാധാന്യം നല്‍കിയത്. കൊടൂരാര്‍, മീനച്ചിലാര്‍, മീനന്തലാര് എന്നിവയുടെ പുനരുജീവന പ്രവര്‍ത്തനങ്ങളും തരിശ് ഭൂമി കൃഷി യോഗ്യമാക്കിയ തൊഴിലുറപ്പു പ്രവര് ത്തനങ്ങളും ശ്രദ്ധേയമാണ്. 22 വാര്ഡുകളിലായായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."