ദുരിതങ്ങളുടെ നടുവിലെങ്കിലും പ്രതീക്ഷയോടെ നിര്‍ധന കുടുംബം
എരുമേലി: കാലവര്‍ഷത്തിന്റെ ദിനങ്ങള്‍ അടുക്കുന്തോറും നെഞ്ചില്‍ എരിയുന്ന തീയുമായി ഒരു നിര്‍ദ്ധനരായ കുടുംബം .എരുമേലി കനകപ്പലം ശ്രീനിപുരം കോളനിയിലാണ് ഇവരുടെ താമസം.
പാലയ്ക്കല്‍ പറമ്പില്‍ വീട്ടില്‍ രാജപ്പന്‍ പിള്ള (85) യും ഭാര്യ പഞ്ചമി (80) യുമാണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള വീട്ടില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.ഇവര്‍ക്ക് തണലായുണ്ടായിരുന്ന രണ്ട് ആണ്‍മക്കളും വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞു.നാല് പെണ്‍മക്കളില്‍ ഇളയ മകളായ ശോഭയും ഭര്‍ത്താവും ഇവരുടെ '3 മക്കളും ഈ വയോജന കുടുംബത്തോടൊപ്പമാണ് താമസം .ഇളയ മരുമകന്‍ ബിനീഷിന് കൂലിപ്പണി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഈ നിര്‍ദ്ധന കുടുംബത്തിന്റെ ആശ്രയം.
വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ പിടിയിലായ രണ്ടു വയോധികരടങ്ങുന്ന കുടുംബം അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ്. കനകപ്പലം വനമേഖലയോടു ചേര്‍ന്ന് വസിക്കുന്ന ഇവര്‍ കാറ്റൊന്നടിച്ചാല്‍ ജീവന്‍ പണയം വെച്ചാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. ആകാശം മേഘാവൃതമാവുന്നതോടെ ഈ കുടുംബാംഗങ്ങളുടെ മനസ്സും മേഘാവൃതമാവും. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കിടക്കുന്ന കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ പോലുമാവാതെ വൃദ്ധ മാതാവ് നിസ്സഹായയായിരിക്കുന്ന പഞ്ചമി. പല തവണ അധികാര കേന്ദ്രങ്ങളില്‍ ഭവന നിര്‍മ്മാണത്തിനായി അപേക്ഷകള്‍ നല്കിയെങ്കിലും അധികൃതര്‍ അവഗണിച്ചതായി രാജപ്പന്‍ പിള്ള പരിതപിക്കുന്നു .ശക്തമായ കാറ്റിലും മഴയിലും വീട് നിലംപൊത്തുമോ എന്ന ഭീതിയില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബം ഇത്തവണയെങ്കിലും അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയിലാണ്. .
എന്നാല്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് വീട് നല്‍കി വരികയാണെന്നും പഴയ വീടിനു പകരം പുതിയ വീട് നല്‍കുന്ന പദ്ധതി നടപ്പിലാക്കുമ്പോള്‍ ആദ്യ പരിഗണന രാജപ്പന്‍പിള്ളയുടെ കുടുംബത്തിനാണെന്നും വാര്‍ഡംഗം റെജിമോള്‍ ശശി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."