HOME
DETAILS
MAL
ലോക ക്ഷയരോഗ ദിനാചരണം
backup
March 24 2017 | 20:03 PM
തിരൂരങ്ങാടി: താലൂക്ക് ആശുപത്രി, എം.കെ.ഹാജി സ്കൂള്‍ ഓഫ് നഴ്സിംഗ്, വേങ്ങര ടി.ബി.യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. താലൂക്കാശുപത്രി അങ്കണത്തില്‍ പഠന ക്ലാസ്, കലാപരിപാടികള്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടന്നു. വേങ്ങര ടി.യു.മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.അബ്ദുദുല് ജലീല്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.എം.ഷാജഹാന് അധ്യക്ഷനായി. ഡോ.കെ.കുഞ്ഞാവുട്ടി, കെ. വിശ്വനാഥന്, കെ.ആര്, വല്‍സ, അബ്ദുല്‍ മുനീര്‍, കെ.പി.സുരേഷ്, പി.ഇബ്രാഹിം, പി.അബൂബക്കര്‍, വി.കെ.അബ്ദുല്‍ സത്താര്‍ , പി.ഗോപിനാഥന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ തെരുവ് നാടകവും മറ്റു കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."