ഹാദിയ റമദാന്‍ പ്രഭാഷണം:ആത്മസംസ്‌കരണത്തിലൂടെ ജീവിതം വികസിപ്പിക്കുക: അബ്ബാസലി തങ്ങള്‍
ഹിദായ നഗര്‍: വിശ്വാസികള്‍ റമദാനില്‍ ആത്മസംസ്‌കരണത്തിലൂടെ വ്യക്തിത്വ വികാസമുണ്ടാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാംദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം അധാര്‍മിക വഴിയില്‍ സഞ്ചരിക്കുമ്പോള്‍ ധാര്‍മികതയെ പുല്‍കാനും വ്യക്തിവിശുദ്ധി കൈവരിക്കാനും വിശ്വാസി തയാറാകണം, അദ്ദേഹം പറഞ്ഞു.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സൈതലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനായി.
മമ്പുറം ഖത്വീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. 'ലഹരിയില്‍ എരിയുന്ന ന്യൂ ജെന്‍ സ്വപ്നങ്ങള്‍' എന്ന വിഷയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ദാറുല്‍ഹുദാ രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി, സി.എച്ച് ശരീഫ് ഹുദവി പുതുപറമ്പ് സംസാരിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫിഹാജി ചെമ്മാട്, ഹംസഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 'സകാത്ത്; ഔദാര്യമോ അവകാശമോ' എന്ന വിഷയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയസംഗമത്തിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
26ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. ഇന്ന് പ്രത്യേകപ്രാര്‍ഥനിപാ വൈറസ് ബാധയുടെ പേരില്‍ ജനങ്ങള്‍ ഭീതിയിലകപ്പെട്ട സാഹചര്യത്തില്‍ ഇന്ന് ഹിദായ നഗരിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തും. കോഴക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."