HOME
DETAILS

ചൂടിന്റെ കാഠിന്യം കൂടി; തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഹറമിലെ വാട്ടര്‍ സ്‌പ്രേ ഫാനുകള്‍

  
backup
May 24 2018 | 09:05 AM

%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%a0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%a4

ജിദ്ദ: മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തുന്നവര്‍ക്ക് ചൂടില്‍ നിന്നും ആശ്വാസമേകാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എയര്‍ കണ്ടീഷനുകള്‍ക്കു പുറമെ പള്ളിക്കു ചുറ്റുമുള്ള വാട്ടര്‍ സ്‌പ്രേ ഫാനുകളും മറ്റു സാധാരണ ഫാനുകളും കഠിന ചൂടില്‍ നിന്നും തീര്‍ഥാടകര്‍ക്ക് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്.

കഠിന ചൂടില്‍ നിന്നും തീര്‍ഥാടകര്‍ക്കും മറ്റും ആശ്വാസമേകാന്‍ മക്കയിലെ മസ്ജിദുല്‍ ഹറം മുറ്റങ്ങളില്‍ 600 വാട്ടര്‍സ്‌പ്രേ ഫാനുകളാണ് ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരം ശക്തിയേറിയ വാട്ടര്‍സ്‌പ്രേ ഫാനുകള്‍ സ്ഥാപിച്ചത്. ചൂട് 30 ഡിഗ്രി ഷെല്‍ഷ്യസ് വരെ ആകുമ്പോഴാണ് ഫാനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഫാനുകളുടെ പ്രവര്‍ത്തനം വഴി ഹറം മുറ്റങ്ങളിലെ ചൂടിന്റെ അളവ് ഒമ്പത് ഡിഗ്രി ഷെല്‍ഷ്യസ് വരെ കുറക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഫ്രിയോണ്‍ സംവിധാനത്തിലൂടെ അന്തരീക്ഷം തണുപ്പിക്കുന്നതിനേക്കാള്‍ മികച്ചതും കാലാവസ്ഥക്ക് അനുയോജ്യവും വൈദ്യുതി ഉപയോഗം കുറക്കുന്നതുമാണ് വാട്ടര്‍ സ്‌പ്രേ ഫാനുകള്‍. ഫാനുകള്‍ക്ക് വേണ്ട വെള്ളമെത്തിക്കുന്നതിന് പ്രത്യേക സംഭരണി ഒരുക്കിയിട്ടുണ്ട്. ഫില്‍റ്റര്‍ ചെയ്തു ശുദ്ധീകരിച്ച വെള്ളം പ്രത്യേക പൈപ് ലൈന്‍ സംവിധാനം വഴിയാണ് ഫാനിലേക്ക് പമ്പ് ചെയ്യുന്നത്. 40 മുതല്‍ 45 ഡിഗ്രി ഷെല്‍ഷ്യസ് വരെ ചൂടാണ് ഇപ്പോള്‍ മക്കയില്‍ അനുഭവപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകരേകൊണ്ട് നിറഞ്ഞിരിക്കുകയാണ് മസ്ജിദുല്‍ ഹറമും പരിസരവും. ഇവര്‍ക്ക് കഠിന ചൂടില്‍ നിന്നും വലിയൊരു ആശ്വാസം തന്നെയാണ് വാട്ടര്‍ സ്‌പ്രേ ഫാനുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago