HOME
DETAILS
MAL
ലൈസന്‍സില്ലാതെ തുണിക്കച്ചവടം: 2000 പിഴ ചുമത്തി
backup
March 24 2017 | 22:03 PM
കോഴിക്കോട്: കോര്‍പറേഷനിലെ 17 ാം ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട കെട്ടിടത്തില്‍ ലൈസന്‍സ് അനുമതി വാങ്ങാതെ വസ്ത്ര വ്യാപാരം നടത്തിയതിന് പുതിയങ്ങാടി സ്വദേശി കെ.കെ മുജീബ് റഹ്മാനെ 2000 രൂപ പിഴ ഈടാക്കി അഡീഷണല്‍ ഹോണററി സ്പെഷ്യല്‍ ജുഡീഷ്യല്‍ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അബ്ദുള്‍ മജീദ് നല്കിയ പരാതിയിലാണ് നടപടി. പുതിയ സ്റ്റാന്‍ഡില്‍ പൊതു ജനശല്യമുണ്ടാക്കുന്ന വിധത്തില്‍ കച്ചവടം ചെയ്തതിന് കിണാശ്ശേരി സ്വദേശി ഇസ്മയില്‍, മാത്തോട്ടം സ്വദേശി അന്‍വര്‍സാദത്ത് എന്നിവര്‍ക്കെതിരേ കസബ പൊലിസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ 200 രൂപ വീതം പിഴ ഈടാക്കി കോഴിക്കോട് അഡീഷണല്‍ ഹോണററി സ്പെഷ്യല്‍ ജുഡീഷ്യല്‍ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് എം. ദേവകുമാര്‍ ശിക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."