കെ.എസ്.യു: ജില്ലയില്‍ ആധിപത്യം എ ഗ്രൂപ്പിന്
കോഴിക്കോട്: കെ.എസ്.യു ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എ ഗ്രൂപ്പിന് ആധിപത്യം. എ ഗ്രൂപ്പ് പ്രതിനിധിയായ നിഹാല്‍ 175 വോട്ട് നേടി പ്രസിഡന്റായി. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണം എ ഗ്രൂപ്പിനും ഓരോന്നു വീതം ഐ ഗ്രൂപ്പിനും സുധീരന്‍ വിഭാഗത്തിനും ലഭിച്ചു.
ജറില്‍ ബോസ് (ഐ വിഭാഗം 69 വോട്ട്), മുഹമ്മദ് റമീസ് (എ 53 വോട്ട്), വി ടി സൂരജ് (എ 15 വോട്ട്), സോണി ആന്റണി (വനിത, സുധീരന്‍ ഗ്രൂപ്പ് ഒന്‍പത് വോട്ട്) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
പത്ത് ജനറല്‍ സെക്രട്ടറിമാരില്‍ ആറ് എയ്ക്കും മൂന്നെണ്ണം ഐയ്ക്കുമാണ്. സെക്രട്ടറിമാരില്‍ ഏഴെണ്ണം എ ഗ്രൂപ്പും രണ്ടെണ്ണം ഐ ഗ്രൂപ്പും നേടി.
ജനറല്‍ സെക്രട്ടറിമാരായി മുഹമ്മദ് ഷാദി, സുധിന്‍ സുരേഷ്, മുഹമ്മദ് ദിഷാല്‍, ടി.ടി ഹിജാസ് , കീര്‍ത്തന ശശി, വിശ്വനാഥ് (എ ഗ്രൂപ്പ്), രാഹുല്‍ (ഐ ഗ്രൂപ്പ്). ശേഷിക്കുന്ന രണ്ട് ജനറല്‍ സെക്രട്ടറി സീറ്റിലേക്ക് റിയാസ് പി എം, റംഷാദ്, ജിനീഷ്‌ലാല്‍ എന്നീ ഐ വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് കിട്ടിയതിനാല്‍ ഇവരില്‍ രണ്ടുപേരെ പിന്നീട് എന്‍ എസ് യു നേതൃത്വം ഭാരവാഹികളായി പ്രഖ്യാപിക്കും.
സെക്രട്ടറിമാരായി അനസ് കെ.വി, ജാസില്‍ എം.കെ ജുനീഷ്, ആല്‍ഡ്രിന്‍ ജോസഫ്, മനു അര്‍ജ്ജുന്‍, പി.ആര്‍ പാര്‍വതി , അഭിജിത്ത് എന്നിവര്‍ എ ഗ്രൂപ്പില്‍ നിന്നും ബുഷര്‍ ജംഹര്‍, അന്‍സു സാറാ മാത്യു എന്നിവര്‍ ഐ ഗ്രൂപ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫിസര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള അസര്‍ മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം ഡി.സി.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
സ്ഥാനമൊഴിയുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.പി ദുല്‍ക്കിഫില്‍ അധ്യക്ഷനായിരുന്നു.
മുന്‍ ഡി. സി.സി പ്രസിഡന്റ് കെ.സി അബു, ഐ.പി രാജേഷ്, ആര്‍ ഷഹിന്‍, അജ്മല്‍ വണ്ടൂര്‍, കെ.എം അഭിജിത്ത്, രാജേഷ് കീഴരിയൂര്‍, രമേശ് നമ്പിയത്ത്, വി സമീജ്, പി വി ബിനീഷ്‌കുമാര്‍,പി.പി നൗഷീര്‍, പി.കെ രാഗേഷ്, എം ധനീഷ്‌ലാല്‍, രമ്യാ ഹരിദാസ് സംസാരിച്ചു.
മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും ബിരുദവും കോഴിക്കോട് ലോ കോളജില്‍ നിന്ന് എല്‍.എല്‍. ബിയും കഴിഞ്ഞ വി.ടി നിഹാല്‍ കോഴിക്കോട് മാങ്കാവ് സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."