കോടതിയിലെ മാധ്യമ നിയന്ത്രണം: ഹരജികള്‍ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു
കൊച്ചി: കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഹരജികള്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് വിശാലമായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. കോടതി പരിസരത്തുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും ഇതോടൊപ്പം പരിഗണിച്ചു. അന്വേഷണത്തിലും വിചാരണ ഘട്ടത്തിലുമുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടോയെന്നും ഇത്തരം കേസുകളില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമുണ്ടോ എന്നും ഉള്ള വിഷയങ്ങളാണ് ഫുള്‍ബെഞ്ച് പരിഗണിച്ചത്. അന്വേഷണത്തിലും വിചാരണഘട്ടത്തിലുമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളുടെയും ഇരകളുടെയും സാക്ഷികളുടെയും ഫോട്ടോയും വിവരങ്ങളും വിധി പ്രസ്താവിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."