HOME
DETAILS
MAL
വി.എസിന്റെ പദവിക്കാര്യത്തില്‍ ഇന്നും തീരുമാനമായില്ല
backup
June 29 2016 | 12:06 PM
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. ഭരണ പരിഷ്കരണ കമ്മീഷന്റെ സാധ്യത ആരായാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. എം.എല്‍.എ ആയിരിക്കേ ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാനാകാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ഇതറിഞ്ഞ ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ വി.എസിന്റെ പദവി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും.
നേരത്തെ ഭരണ പരിഷ്കരണ കമ്മീഷന് ചെയര്‍മാനായി വി.എസിനെ നിയമിക്കാന്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും തീരുമാനമായിരുന്നു. ഇക്കാര്യം വി.എസും സമ്മതിച്ചതോടെ തീരുമാനം മന്ത്രിസഭയ്ക്ക് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."