സര്‍ക്കാര്‍ എന്‍ജിനീയര്‍മാര്‍ കാര്യപ്രാപ്തിയില്ലാത്തവര്‍: കരാറുക്കാര്‍
ആലപ്പുഴ : സര്‍ക്കാര്‍ എന്‍ജിനീയര്‍മാരില്‍ മിക്കവരും കാര്യപ്രാപ്തിയില്ലാത്തവരെന്ന് കരാറുക്കാര്‍. സര്‍ക്കാരിന്റെ ഈ മേഖലയിലുളള സംവിധാനങ്ങളും ഇതിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പില്‍ കയറുന്ന എഞ്ചിനീയര്‍മാരുടെ പ്രതിഭയും കര്‍മ്മശേഷിയും മുരടിപ്പിക്കുന്ന സംവിധാനം അദ്യം അഴിച്ചു പണിയണം.
ഇത് സാധ്യമായാലെ നിര്‍മ്മാണ മേഖല നേരിടുന്ന പ്രതിസന്ധി പരഹരിക്കാനാവുകയുളളുവെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്യോഗസ്ഥന്‍മാര്‍ക്ക് പ്രൊജക്ടമാനേജ്‌മെന്റ് , രൂപകല്‍പന, പൊതുമരാമത്ത് മാന്വല്‍ , ലാബോറട്ടറി മാന്വല്‍ , ടെണ്ടര്‍ വ്യവസ്ഥകള്‍ തുടങ്ങിയവയില്‍ ഒരു വര്‍ഷത്തെ കര്‍ശന പരിശീലനം നല്‍കണം.
ഐ.ഐ.ടി കളില്‍ ചെയ്യുന്നതുപോലെ ഓരോ അഞ്ചുവര്‍ഷംകൂടുമ്പോഴും മികവ് വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഒരുവര്‍ഷത്തേക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം.
റിഫ്രഷ്‌മെന്റ് കോഴ്‌സുകളിലൂടെ മാത്രമെ ഉദ്യോഗസ്ഥരെ ആധുനിക സംവിധാനങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ കഴിയുകയുളളു.
വര്‍ഷങ്ങള്‍ക്കുമുമ്പ് പഠിച്ച കോഴ്‌സുകളുടെ പിന്‍ബലത്തില്‍ ഇവര്‍ നിര്‍മ്മാണ മേഖലയിലെ അത്യന്താധുനിക സംവിധാനത്തിലേക്ക് കടക്കുമ്പോള്‍ മെല്ലപോക്ക് നയമാണ് സ്വീകരിക്കുന്നത്. ഇത് ഈ മേഖലയിലെ ഇവര്‍ക്കുളള അറിവില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കണ്ണംമ്പളളി വര്‍ഗീസ്, മുഹമ്മദ് ഇസ്മയില്‍, നൗഷാദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."