സേവനാവകാശ നിയമം: ബോധവല്ക്കരണംശക്തമാക്കണം
തൊടുപുഴ: സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാകുന്നതിന് ഭരണപരമായ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച സേവനാവകാശ നിയമം സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമത്തെപ്പോലെ സേവനാവകാശ നിയമത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ സേവനാവകാശനിയമം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുകയുള്ളൂ.
നിയമം ഉറപ്പുതരുന്ന പൗരാവകാശങ്ങളും സേവനങ്ങളും ജനങ്ങള്‍ക്ക് യഥാസമയം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കഴിയണം. നിയമം പ്രാവര്‍ത്തികമാകാന്‍ അടിസ്ഥാനസൗകര്യങ്ങളും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉറപ്പുവരുത്തണമെന്ന് ജോസഫ് പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്മാന് റ്റി.കെ. സുധാകരന് നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.വി ചന്ദ്രബോസ് വിഷയാവതരണം നടത്തി.
അധികാരങ്ങള്‍ ഉന്നതങ്ങളില്‍ കേന്ദ്രീകരിക്കാതെ തീരുമാനം എടുക്കാനുള്ള ചുമതലകള്‍ താഴെത്തട്ടിലേക്ക് കൈമാറുന്നതിന് ഭരണപരമായ നടപടികള്‍ ഉണ്ടാകണമെന്നും ഓഫീസുകളില്‍ അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തി സിവില്‍ സര്‍വ്വീസിനെ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ജീവനക്കാരുടെ പൂര്‍ണ്ണ പിന്തുണയുാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍വീസ് സംഘടനാ നേതാക്കളായ കെ.കെ. പ്രസുഭകുമാര്‍ (എന്‍.ജി.ഒ യൂനിയന്‍), റോയ് ജോര്‍ജ്ജ് ( എന്‍.ജി.ഒ അസോസിയേഷന്), ഡി. ബിനില്‍ ( ജോയിന്റ് കൗണ്‍സില്‍) എന്നിവര്‍ അഭിപ്രായപ്പെട്ടു.
എന്‍.ജി.ഒ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം. മഞ്ജുഹാസന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, എന്‍. രവീന്ദ്രന്, റെജി പി തോമസ്, കുര്യന് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
തൊടുപുഴ അല്‍അസ്ഹര്‍ കോളജ്, ന്യൂമാന്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."