നെല്ലിക്കുഴി ഗവ. ഹൈസ്കൂള്‍ വികസന പദ്ധതി തയാറായി
കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്കൂളിന് സമഗ്ര വികസന പദ്ധതി തയാറായി. ഇന്നലെ ഇതിനായി ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എയുടെ ആസ്തി ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തില്‍ നിന്നും ഒരു കോടി രൂപയും അനുവദിച്ചതായി എം.എല്‍.എ ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.എം പരീത് എന്നിവര്‍ അറിയിച്ചു. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനാണ് സമഗ്ര വികസന പദ്ധതി തയാറാക്കുന്നത്. യോഗം ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രിസിഡന്റ് രജ്ഞിനി രവി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ ഷിയാസ്, സഹീര്‍ കോട്ടപറമ്പില്‍, താഹിറ സുധീര്‍, സി.ഇ നാസര്‍, സല്മജമാല്, എച്ച്.എം.ആര് മിനി കുമാരി, പി.റ്റി.എ പ്രിസിഡന്റ് എം.പി അലിയാര് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."