HOME
DETAILS

ഒടുവില്‍ 'പാപ്പി'യെത്തി ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ഫെറി സര്‍വീസ് പുനരാരംഭിച്ചു

  
backup
March 24 2017 | 23:03 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ab


മട്ടാഞ്ചേരി: കഴിഞ്ഞ പത്തൊമ്പത് ദിവസത്തിനു ശേഷം പാപ്പി വീണ്ടും ഓടി തുടങ്ങി. ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ഫെറി സര്‍വീസ് പുനരാരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി.
ഇന്നലെ രാവിലെ ആറരക്കാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ ചെറിയ തകരാര്‍ ഉണ്ടായെങ്കിലും അത് പെട്ടെന്ന് പരിഹരിച്ചു. നേരത്തേ കരാറെടുത്ത വ്യക്തിയും ബോട്ടുടമയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പാപ്പി സര്‍വ്വീസ് നിര്‍ത്തി വെച്ചത്. ഇതോടെ നൂറ് കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.
ബോട്ട് സര്‍വീസ് നിര്‍ത്തിയതോടെ ജങ്കാറില്‍ അനുവദനീയമായതിനേക്കാല്‍ കൂടുതല്‍ ആളുകളെ കയറ്റിയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇത് കടുത്ത ആശങ്കകള്‍ക്ക് വഴി വെച്ചിരുന്നു.
നഗരസഭയുടെ അനാസ്ഥയാണ് ഇത്രയും ദിവസം സര്‍വീസ് മുടങ്ങാന്‍ കാരണമായത്. ഇടനിലക്കാരന് വേണ്ടി നഗരസഭ സര്‍വീസ് ആരംഭിക്കുന്നത് നീട്ടി കൊണ്ട് പോകുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
നഗരസഭയുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഇടനിലക്കാരനെ ഒഴിവാക്കി ബോട്ടുടമയുമായി നേരിട്ട് കരാറുണ്ടാക്കാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചെങ്കിലും സെക്രട്ടറിയുടെ അനാസ്ഥയെ തുടര്‍ന്ന് അത് വീണ്ടും വൈകി. ഒടുവില്‍ മേയര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ ബുധനാഴ്ച ബോട്ടുടമ ആലപ്പുഴ സ്വദേശി ബാബുവുമായി സെക്രട്ടറി കരാര്‍ ഉണ്ടാക്കുകയായിരുന്നു.
നേരത്തേ പ്രതിമാസം അഞ്ചേമുക്കാല്‍ ലക്ഷം രൂപക്കായിരുന്നു കരാറെങ്കില്‍ ഇത്തവണ അഞ്ചര ലക്ഷം രൂപക്കാണ് കരാര്‍ ഉറപ്പിച്ചത്.നഗരസഭ പുതിയതായി നിര്‍മ്മിക്കുന്ന ബോട്ട് വരുന്നത് വരെയാണ് പാപ്പിക്ക് സര്‍വ്വീസ് നടത്താന്‍ കരാര്‍ നല്‍കിയിട്ടുള്ളത്.സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാര്‍ ആഹ്ലാദത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago