ഉ.കൊറിയന്‍ പ്രതിനിധികളുടെ യാത്രാവിലക്ക് യു.എന്‍ നീക്കി
യുനൈറ്റഡ് നാഷന്‍സ്: ജൂണ്‍ 12നു നിശ്ചയിച്ചിരുന്ന ട്രംപ്-കിം ഉച്ചകോടിക്കെത്തുന്ന ഉ.കൊറിയന്‍ പ്രതിനിധികളുടെ യാത്രാവിലക്ക് യു.എന്‍ നീക്കി. സിംഗപ്പൂരിലേക്കു യാത്ര നടത്താനുള്ള വിലക്കാണ് യു.എന്‍ രക്ഷാസമിതി ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ എടുത്തുമാറ്റിയത്. എന്നാല്‍, ഉച്ചകോടിയില്‍നിന്ന് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തില്‍ തീരുമാനം വൃഥാവിലാകും.
നിരന്തരമായ ആണവ-മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഉ.കൊറിയക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഉ.കൊറിയന്‍ കമ്പനികളുമായുള്ള വ്യാപാരം നിരോധിച്ച സമിതി രാജ്യത്തെ നയതന്ത്രജ്ഞരുടെ വിദേശയാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഉ.കൊറിയന്‍ പ്രതിനിധികളുടെ യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16ന് സിംഗപ്പൂരാണ് യു.എന്‍ രക്ഷാസമിതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ച 15 അംഗ സമിതി ഏകകണ്ഠമായാണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."