സി.എ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയും ഉണ്ടാകണം: ഐ.ജി പി വിജയന്‍
കൊച്ചി: പ്രൊഫഷണല്‍ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സി.എ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണമെന്ന് കൊച്ചി റേഞ്ച് ഐ.ജി പി വിജയന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ), എറണാകുളം ശാഖയും സി.എ വിദ്യാര്‍ഥി അസോസിയേഷനും ചേര്‍ന്ന് ബാങ്ക് ഓഡിറ്റ് എന്ന വിഷയത്തില്‍ സി.എ വിദ്യാര്‍ഥികള്‍ക്കായി വൈ.എം.സി.എയില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വേമ്പനാട്ട് കായല്‍ നീന്തി കീഴടക്കിയ ഇരുപതുകാരിയായ മാലു ഷേഖിനെ ആദരിച്ചു.
ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ അംഗം ജോമോന്‍ കെ ജോര്‍ജ് ഇ വാര്‍ത്താപത്രികയുടെ പ്രകാശനകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ എ മണി (കോഴിക്കോട്) വിവേക് സത്യന്‍ (കൊച്ചി) എന്നിവര്‍ ബാങ്ക് ഓഡിറ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എറണാകുളം ശാഖ ചെയര്‍മാന്‍ ലൂക്കോസ് ജോസഫ്, വിദ്യാര്‍ഥി അസോസിയേഷന്‍ ചെയര്‍മാന്‍ റോയി വര്‍ഗീസ്, സെക്രട്ടറി ഫര്‍സീന്‍ ഫസല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ലേറെ സി.എ വിദ്യാര്‍ഥികള്‍ പങ്കെടുത്തതായി എറണാകുളം ശാഖ വിദ്യാര്‍ഥി അസോസിയേഷന്‍ ചെയര്‍മാന്‍ റോയി വര്‍ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."