കടവന്ത്രയില്‍ വഴിയോര കച്ചവടത്തിന് അനുമതി
കൊച്ചി: കടവന്ത്ര ജവഹര്‍ നഗറിലെ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടത്തിനു ഹൈക്കോടതി അനുമതി നല്‍കി. പാതയോരത്തെ കച്ചവടക്കാരെ ഒഴിപ്പിച്ചതിനെതിരേ നല്‍കിയ ഹരജിയിലാണു ഹരജിക്കാര്‍ക്കു കച്ചവടം തുടര്‍ന്നു നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. പാതയോരക്കച്ചവടക്കാരെ സംരക്ഷിക്കാനുള്ള കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ ഹരജിക്കാര്‍ വരുമെന്നു വിലയിരുത്തിയാണു ഹൈക്കോടതിയുടെ തീരുമാനം.
വാഹന ഗതാഗതത്തെയോ കാല്‍നട യാത്രയെയോ തടസപ്പെടുത്താതെ കച്ചവടം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. വൃത്തിയുള്ള ചുറ്റുപാടില്‍, മാനദണ്ഡങ്ങള്‍ പാലിച്ചാണ് കച്ചവടമെന്നു കോര്‍പ്പറേഷന്‍ ഉറപ്പു വരുത്തണമെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ കോര്‍പ്പറേഷനു നടപടിയെടുക്കാമെന്നും വിധിന്യായത്തില്‍ പറയുന്നു.
കൊച്ചി കോര്‍പ്പറേഷന്‍ തങ്ങളെ ഒഴിപ്പിച്ചതിനെതിരേ ജവഹര്‍ നഗറിലെ സുഭാഷ് ചന്ദ്രബോസ് റോഡില്‍ കച്ചവടം നടത്തിയിരുന്ന വി രാമന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിധി.
പാതയോരക്കച്ചവടം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാമന്റെ ഉന്തുവണ്ടിയും കച്ചവട സാധനങ്ങളും കോര്‍പ്പറേഷന്‍ പിടിച്ചെടുത്തിരുന്നു. ഇതു തിരികെ നല്‍കാനും വിധിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."