HOME
DETAILS

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റൂട്ടില്‍ തുരങ്കപാത പ്രായോഗികമെന്ന് പഠനം

  
backup
June 30 2016 | 03:06 AM

%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%9f%e0%b4%bf-2

മേപ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റൂട്ടില്‍ തുരങ്കപാത പ്രായോഗികമെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ബദല്‍പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് മൂന്ന് പതിറ്റാണ്ട് കാലമായി. വിവിധ സര്‍ക്കാരുകളുടെ കാലത്ത് പ്രസ്തുത ആവശ്യം പ്രാവര്‍ത്തികമാക്കാനായി ബഹുജന സമ്മര്‍ദ്ദം ഉണ്ടാവുകയും നിരവധി തവണ ഇക്കാര്യത്തില്‍ പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വനഭൂമിയിലൂടെ കടന്ന് പോകുന്ന റോഡായതിനാല്‍ പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തത് തടസ്സമായി. വയനാട് ചുരത്തിന് ബദലായി കണ്ടെത്തിയ മറ്റ് രണ്ട് ബദല്‍റോഡ് നിര്‍ദേശങ്ങളും വനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം മുടങ്ങി കിടക്കുന്ന അവസ്ഥയാണുള്ളത്. കേരള സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡ് നിര്‍മാണത്തിനായി രണ്ട് കോടി രൂപ വകയിരുത്തുകയും ഇതിന്റെ സാധ്യതാപഠനത്തിനായി തിരുവന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂബി സോഫ്റ്റ് ടെക് ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസ്തു ഏജന്‍സി ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തുകയും റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു. പ്രസ്തുത റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഇഞ്ച് വന ഭൂമിപോലും നഷ്ടപ്പെടാത്ത തരത്തില്‍ തുരങ്കപാത നിര്‍മിക്കുന്നതിനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്. നാളിതുവരെയായി ബദല്‍റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തടസ്സമായി നിന്നിരുന്ന വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂമണ്ണമായും ഒഴിവാക്കുന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍ ഉണ്ടായിട്ടുള്ളത്.
വയനാടുമായി ബന്ധപ്പെടുന്നതിന് 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തരത്തില്‍ ഹെയര്‍പിന്‍ വളവുകളില്ലാത്ത നിര്‍മിക്കാവുന്ന പ്രസ്തുത പാത യാഥാര്‍ഥ്യമാകുന്ന പക്ഷം കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്കും വയനാടുമായും കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളുമായും ബന്ധപ്പെടുന്നതിനും മലയോരമേഖലയുടെ സമഗ്രമായ വികസനത്തിന് സഹായകരമായി തീരുകയും ചെയ്യും.
ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിശദമായ പരിശോധന നടത്തുന്നതിനും ഇതിനായി ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി തിരുവമ്പാടി, കോടഞ്ചേരി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago