അന്താരാഷ്ട്ര വാര്‍ത്താചിത്രമേളയും ദേശീയ മാധ്യമസെമിനാറും
കൊല്ലം: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ത്താചിത്ര മേളയും ദേശീയ മാധ്യമ സെമിനാറും 27മുതല്‍ 30വരെ കൊല്ലത്ത് നടക്കുമെന്ന് അക്കാദമി ചെയര്മാന് ആര്.എസ് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ നാനൂറില്‍ അധികം ചിത്രങ്ങളിലൂടെ ചരിത്രജാലകം തുറക്കുന്ന പ്രദര്‍ശനം 28ന് വൈകിട്ട് ആറിന് കൊല്ലം ആശ്രാമം യൂനുസ് കണ്വന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് രഘുറായിയെ ചടങ്ങില്‍ ആദരിക്കും. കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി 29, 30 തീയതികളില്‍ പരിശീലനക്കളരിയും സംഘടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം രഘുറോയി നിര്‍വഹിക്കും.30ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യും. സേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസ് ഫോട്ടോഗ്രാഫര്‍മാരെ ചടങ്ങില്‍ ആദരിക്കും.ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം കൊല്ലം പ്രസ്ക്ലബ് ഹാളില്‍ പ്രസ്ക്ലബ് പ്രസിഡന്റ് സി വിമല്‍കുമാറിന് ലോഗോ നല്കി മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു നിര്‍വഹിച്ചു. ഫോട്ടോഫെസ്റ്റിവലിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫോട്ടോ മത്സരവും നടത്തും. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ അക്കാഡമിയുടെ വാട്സ് ആപ്പ് നമ്പരിലോ ഫേസ് ബുക്ക് അക്കൗണ്ടിലോ അയച്ച് കൊടുക്കണം.ഏറ്റവും മികച്ച ചിത്രത്തിന് സമ്മാനവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."