റിയാസ് മൗലവി വധം വേദനാജനകം: സമസ്ത
തിരുവനന്തപുരം: സമാധാനഗേഹമായ മസ്ജിദുകള്‍ സുരക്ഷിതമല്ലെന്നാണ് കാസര്‍കോട് ചൂരി ജുമാമസ്ജിദിനകത്തെ കൊലപാതകം നല്‍കുന്ന സൂചനയെന്നു സമസ്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ ലക്ഷ്യങ്ങള്‍ ഓരോന്നോരാന്നായി നടപ്പാക്കുമെന്ന വിധത്തിലാണ് ഭരണകൂടത്തിന്റെ പോക്ക്. ഭക്ഷണവസ്ത്ര രീതികള്‍ മുതല്‍ ആരാധനാലയങ്ങള്‍ വരെ അവരുടെ തിട്ടൂരങ്ങള്‍ക്കും ധ്വംസനങ്ങള്‍ക്കും വിധേയമാകുന്നു. റിയാസ് മൗലവിയുടെവധം കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ചിരുക്കുകയാണ്. മൗലവിയുടെ ദരിദ്രകുടുംബത്തിന് സഹായങ്ങളും സംരക്ഷണവും സര്‍ക്കാര്‍ നല്‍കണം. ആത്മസംയമനം മുഖമുദ്രയാക്കിയ ഒരു സമുദായം വീണ്ടും വേട്ടയാടപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സംഘപരിവാര്‍ ഭീഷണികള്‍ക്കു വഴങ്ങി ജീവിച്ചുകൊള്ളുമെന്ന ധാരണ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്. എത്രയും വേഗം യതാര്‍ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിയണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനക ീയ വിചാരണയ്ക്ക് ബന്ധപ്പെട്ടവര്‍ വിധേയരാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് പനവൂര്‍ ഷാജഹാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സമസ്ത ഉപദേശകസമിതി ചെയര്‍മാന്‍ സഈദ് മൗലവി വിഴിഞ്ഞം ഉദ്‌ബോധനം നടത്തി. നസ ീര്‍ഖാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ബാഖവി തെന്നൂര്‍, ഷറഫുദ്ദീന്‍ അല്‍ജാമിഈ, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ഷെരീഫ് ദാരിമി, അയ്യൂബ്ഖാന്‍ ഫൈസി, ചുള്ളിമാനൂര്‍ അഹമ്മദ് റശാദി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിന്‍കീഴ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഹുസയ്ന്‍ ദാരിമി പെരിങ്ങമ്മല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."