HOME
DETAILS

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

  
അശ്‌റഫ് കൊണ്ടോട്ടി
November 04, 2024 | 7:26 AM

More than 30 people suffer from lifestyle diseases

മലപ്പുറം: സംസ്ഥാനത്ത് 30 വയസ് കഴിഞ്ഞവരിലേറെയും ജീവിതശൈലി രോഗങ്ങളുടെ പിടിയിലെന്ന് ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധനയിൽ കണ്ടെത്തി. 30ന് മുകളിൽ പ്രായമുള്ളവരുടെ  ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ആർദ്രം രണ്ടാംഘട്ടത്തിന്റെ ആദ്യ അഞ്ച് മാസത്തെ കണക്കാണ് സർക്കാർ പുറത്തുവിട്ടത്.

ജനസംഖ്യാധിഷ്ടിത ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയായ ആർദ്രം രണ്ടാംഘട്ടം കഴിഞ്ഞ ജൂൺ മുതലാണ് ആംരഭിച്ചത്.
സംസ്ഥാനത്തെ 30ന് മുകളിൽ പ്രായമുള്ള 1,77,30,149 പേരെയാണ് പദ്ധതിയിലൂടെ സർവേ നടത്തുന്നത്. ഇതിൽ 32,98,122 പേരുടെ സർവേ ഇതിനകം പൂർത്തിയായി. ഇതിലാണ് 15,88,427 പേർക്കും ജീവിത ശൈലീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്.

രക്തസമ്മർദ്ദമുള്ളവരായി 4,30,011 പേരെയാണ് കണ്ടെത്തിയത്. പ്രമേഹം രോഗികളായവർ  2,86,003 പേരുണ്ട്. കാൻസർ 77,357, ക്ഷയം 1,07,012, ശ്വാസകോശ രോഗങ്ങൾ 1,44,481 പേരിലും കണ്ടെത്തി. 14 ജില്ലകളിലും ആശാവർക്കർമാരുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. സർവേക്ക് ശേഷം ഇവരുടെ സ്‌ക്രീനിങ് ജനകീയാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ഓഫിസർസർ, സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്തിൽ നടത്തിവരുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  2 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  2 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  2 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  2 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  2 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  3 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  3 days ago