HOME
DETAILS

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

  
ബാസിത് ഹസൻ
November 04 2024 | 06:11 AM

Reticence continues on the CHR issue

തൊടുപുഴ: കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) കേസുകളിൽ കേരളം ഇനിയും നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും. സി.എച്ച്.ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24ന് സി.എച്ച്.ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് കാരണം. 

ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളിലായി പടർന്നുകിടക്കുന്ന ഏലമലക്കാടുകളിലെ പട്ടയവിലക്ക് ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുന്നത്. സി.എച്ച്.ആർ വനഭൂമിയോ റവന്യു ഭൂമിയോ എന്നത് സംബന്ധിച്ച് സർക്കാർ രേഖകളിലെ പൊരുത്തക്കേടും തിരിച്ചടിയായേക്കും. 2007ൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചില്ല.

പിന്നീട് 2023 ലാണ് സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി. കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രിംകോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. സുപ്രിംകോടതിയുടെ അന്തിമവിധിയിൽ സി.എച്ച്.ആർ വനമാണെന്ന് ഉത്തരവുണ്ടായാൽ പിന്നീടുള്ള അവസാന പിടിവള്ളി 2023ലെ കേന്ദ്ര സർക്കാരിന്റെ വനസംരക്ഷണ ഭേദഗതി നിയമം മാത്രമാണ്. 

രാജ്യത്തെ വനഭൂമികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.  വനസംരക്ഷണ ഭേദഗതി നിയമം 2023 നെതിരേ രാജ്യത്തെ 13 വിരമിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥർ നൽകിയ റിട്ട് ഹരജി പരിഗണിച്ചാണ് വനം സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മൂന്നാർ ഡി.എഫ്.ഒ ആയിരുന്ന ഉദ്യോഗസ്ഥയും ഹരജിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്. വനം സംബന്ധിച്ച റിപ്പോർട്ടു നൽകാൻ കേരളം വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ 2025 മെയ് 31നകം  റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണം. 
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചെയർമാനായ സമിതിയിൽ  അഡീ. പ്രിൻസിപ്പൽ സി.സി.എഫ്, വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ, ലാന്റ് റവന്യു കമ്മിഷണർ, സർവേ ഡയരക്ടർ, നിയമ വകുപ്പ് ജോ. സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. 

രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഇവരുടെ റിപ്പോർട്ട് കർഷകർക്ക് അനുകൂലമാകാനുള്ള സാധ്യത വിദൂരമാണ്. ഒരു റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ മാത്രം അംഗമായ സമിതിയിൽ മുൻതൂക്കം വനം വകുപ്പിനു തന്നെയാണ്.  വിദഗ്ധസമിതി കർഷകപക്ഷത്താകണമെന്ന ആവശ്യം ഉയർന്നപ്പോൾ ജനപ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. 

സി.എച്ച്.ആറിന്റെ വിസ്തീർണം 2,15,720 ഏക്കറോ 15,720 ഏക്കറോ എന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കം കോടതിയിൽ നിലനിൽക്കുകയാണ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പുതിയ സത്യവാങ്മൂലത്തിൽ സി.എച്ച്.ആർ റവന്യു ഭൂമിയാണ്. എന്നാൽ ഇത് സ്ഥാപിക്കാൻ ആവശ്യമായ രേഖകളോ തെളിവുകളോ നൽകിയിട്ടില്ല. ഇതിന് വിരുദ്ധമായ നിലപാടായിരുന്നു മുമ്പ് സർക്കാരിന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  a day ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  a day ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  2 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  2 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  2 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  2 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  2 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  2 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  2 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  2 days ago