മദ്യശാലയ്ക്കെതിരേയുള്ള ജനകീയ സമരം അന്‍പത് ദിവസം പിന്നിട്ടു
കരുനാഗപ്പള്ളി: ജനവാസ കേന്ദ്രമായ തറയില്‍മുക്കില്‍ ബിവറേജ് മദ്യശാല സ്ഥാപിക്കുന്നതിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയ ജനകീയ സമരം അന്‍പതാം ദിവസം പിന്നിട്ടു. സമരത്തിന്റെ അന്‍പതാം ദിവസം ജയഭാരത് സ്പോട്സ് ക്ലബ് ഭാരവാഹികള്‍ നടത്തിയ ഏകദിന ഉപവാസ സമരം മനുഷ്യാവകാശ നീതി ഫോറം സംസ്ഥാന ചെയര്മാന് അഡ്വക്കേറ്റ് കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എം.കെ വിജയഭാനു അദ്ധ്യക്ഷത വഹിച്ചു. റിട്ട. പൊലിസ് സൂപ്രണ്ട് എം.മൈതീന്‍കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. മുനമ്പത്ത് ഷിഹാബ്, പി.സുശീലന് ബി.ഉണ്ണികൃഷ്ണന്, മുരളീധരന്‍പിള്ള, സുരേഷ്ബാബു, ബഷീര്‍, കെ.ജി. സുരേഷ്ബാബു, ട്വിങ്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ അരുണ്‍, ആദര്‍ശ് അജയന് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഷീജാ ഉണ്ണികൃഷ്ണന് എന്നിവര്‍ ഉപവാസം അനുഷ്ഠിച്ചു. വൈകിട്ട് തോണ്ടലില്‍ വേണു നാരങ്ങനീരു നല്കി ഉപവാസം സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."