സുന്നിമഹല്ല് ഫെഡറേഷന് 12ാമത് റമദാന് പ്രഭാഷണം നാളെ തുടങ്ങും
കരിങ്കല്ലത്താണി: ആസക്തിക്കെതിരെ ആത്മ സമരം എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന് താഴെക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 12ാമത് റമദാന് പ്രഭാഷണം നാളെ രാവിലെ ഒന്‍പതിന് കരിങ്കല്ലത്താണിയില്‍ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ് ലിയാര്‍ അധ്യക്ഷനാകും.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയാകും. 'സൂറത്തുല്‍ വാഖിഅ വിശ്വാസിയുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും' എന്ന വിഷയത്തില്‍ 26, 27 തിയതികളില്‍ അഹമ്മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തും.
ആറു ദിവസത്തെ പ്രഭാഷണ സംഗമത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ശിഹാബുദ്ദീന് അബ്ദുല്‍ഹയ്യ് തങ്ങള്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ജില്ലാ കലക്ടര്‍ അമിത് മീണ, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, എന്‍. ഷംസുദ്ദീന്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നാലകത്ത് സൂപ്പി, ഡോ. നാട്ടിക മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. 28, 29 തിയതികളില്‍ ഖലീല്‍ ഹുദവി കാസര്‍കോടും 30ന് സിറാജുദ്ദീന് ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും.
31ന് നടക്കുന്ന സമാപന പാര്‍ഥന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. മജ്ലിസുന്നൂറില്‍ സമാപന പ്രാര്‍ഥനാ സമ്മേളനത്തിന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഏലംകുളം ബാപ്പു മുസ് ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."