HOME
DETAILS
MAL
ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു
backup
March 25 2017 | 04:03 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. അഗ്നിബാധയില്‍ ഫാക്ടറിക്കുള്ളിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തീപിടിത്തത്തില്‍ നിരവധി പേര് ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഗ്നശമന സേനയും പൊലിസുകാരും.
ഇന്ന് രാവിലെയാണ് ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."