ജപ്പാന് ശുദ്ധജല വിതരണം: ഡബിള്‍ പമ്പിങിന് വഴിതെളിയുന്നു
പൂച്ചാ്ക്കല്: വൈക്കം മറവന്തുരുത്തിലുള്ള നാലു കിലോമീറ്റര്‍ ജി.ആര്.പി പൈപ്പ് പൂര്‍ണമായും മാറ്റി എം.എസ് പൈപ്പ് സ്ഥാപിച്ചാല്‍ ഡബിള്‍ പമ്പിങിന് വഴിതെളിയും. അതോടെ ചേര്‍ത്തല താലൂക്കിലെ ജപ്പാന്ശുദ്ധജല പദ്ധതിയില്‍ ജലവിതരണത്തില്‍ പൂര്‍ണ ശേഷി കൈവരിക്കാനുവും. അതിനുള്ള ജല അതോറിറ്റിയുടെ നടപടികള്‍ തുടങ്ങി.
ജപ്പാന്ശുദ്ധജല പദ്ധതിയുടെ തുടക്കത്തില്‍ ഡബിള്‍ പമ്പിങ് ആണ് നടത്തിയിരുന്നത്. മുവ്വാറ്റുപുഴ ആറില്‍ നിന്നും ഒരേസമയം രണ്ടു പമ്പുകളില്‍ നിന്നായി ജലം പൈപ്പിലൂടെ കടത്തിവിട്ടിരുന്നു.
എന്നാല്‍ ജലം കടന്നുവരുന്ന വൈക്കം മറവന്തുരുത്ത് ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗ്ലാസ് ഫൈബര്‍ റിഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക്സ് (ജി ആര് പി) പൈപ്പുകള്‍ പൊട്ടി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചേര്‍ത്തല താലൂക്കില്‍ ജലവിതരണം മുടങ്ങുന്നതും പതിവായതോടെയാണ് ഡബിള്‍ പമ്പിങ് നിര്‍ത്തി വീണ്ടും സിംഗിള്‍ പമ്പിങ് ആക്കിയത്.
എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ജി ആര് പി പൈപ്പ് മാറ്റി മൈല്‍ഡ് സ്റ്റീല്‍ (എം.എസ്) പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ ഡബിള്‍ പമ്പിങ് സാധ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
മറവന്തുരുത്തില് ഇനി 400 മീറ്റര്‍ ജി ആര് പി പൈപ്പുകള്‍ കൂടി എം.എസ് ആക്കാനുണ്ട്. 107 ദശലക്ഷം ലിറ്റര്‍ ജലമാണ് മാക്കേക്കവലയിലെ ജലശുദ്ധീകരണ ശാലയുടെ ശേഷി.
മുവാറ്റുപുഴയില്‍ നിന്നും സിംഗിള്‍ പമ്പിങ് ആയതിനാല്‍ ഇതിന്റെ പകുതിയോളം ജലമെ മാക്കേക്കവലയില്‍ എത്തിച്ചു ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നുള്ളു. ഡബിള്‍ പമ്പിങ് വന്നാല്‍ അത് പൂര്‍ണശേഷിയിലേക്ക് എത്തും.
ഇതോടെ പൈപ്പിലൂടെ കടന്നുപോകുന്ന ജലത്തിന്റെ അളവും വേഗതയും വര്‍ധിക്കുയും ഗാര്‍ഹിക കണക്ഷനുകളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് 24 മണിക്കൂറും സുലഭമായി ജലം ലഭിക്കുകയും ചെയ്യും. പ്രദേശത്ത് ജല അനുബന്ധ വ്യവസായങ്ങള്‍ വന്നാല്‍ അവര്‍ക്കും ഇത് പ്രയോജനപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."