HOME
DETAILS

നിപാ: ആശങ്കകള്‍ക്കൊപ്പം മരുന്ന് കുറിപ്പടികളുമായി നവമാധ്യമ കൂട്ടായ്മകള്‍

  
backup
May 25 2018 | 03:05 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82


മണ്ണഞ്ചേരി: കേരളത്തെ ഞെട്ടിച്ച നിപാ വൈറസിന്റെ കടന്നുവരവിനെ നവമാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നവരുടെ എണ്ണം പെരുകുന്നു. ജനങ്ങളിലേക്ക് അനാവശ്യമായി ഭീതി വിതറുന്നവരുടെ നേരെ നിയമനടപടികള്‍ സ്വീകരിച്ചതോടെ ഇപ്പോള്‍ ആശ്വാസ സന്ദേശങ്ങളുടെ പ്രവാഹമായി.
ഒപ്പം കൗതുകം നിറഞ്ഞ കമന്റുകളും രാഷ്ട്രീയനിറച്ചാര്‍ത്തും സജീവംതന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളെ ഭീതിയുളവാക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകളുമായി ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും നിറഞ്ഞവര്‍ ഇപ്പോള്‍ പുലിവാല് പിടിച്ച സ്ഥിതിയായി. ഇവര്‍ക്കെതിരെ കര്‍ശനനടപടികളാണ് പൊലിസും ബന്ധപ്പെട്ടവരും സ്വീകരിച്ചത്.
ഇന്നലെ നിപയ്‌ക്കെതിരായുള്ള പ്രതിരോധ മരുന്നുകളുടെ കുറിപ്പടികാലമായിരുന്നു. ചില കുറിപ്പടിക്കാര്‍ ദേവതാരു കുറിച്ചപ്പോള്‍ മറ്റൊരുകൂട്ടര്‍ ഇതിന്റെ മറ്റൊരു നാമമായ പവിഴമല്ലിയാണ് പ്രയോഗിച്ചത്. ദേവതാരുവിന്റെ ഇല കഷായം നാരാങ്ങാനീരില്‍ സേവിച്ചാല്‍ നിപ്പ അടുത്ത വഴിയേപോലും വരില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തി.
പഴയ ചേരുവകയിലെ കരിപ്പെട്ടി കാപ്പി ഉടന്‍ ഉപയോഗിച്ചുതുടങ്ങാന്‍ ചില കുട്ടിവൈദ്യര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ ബഹുഭൂരിപക്ഷവും ചെറുനാരങ്ങാനീരില്‍ ഉറച്ചുനിന്നപ്പോല്‍ മാര്‍ക്കറ്റില്‍ നാരാങ്ങാ കച്ചവടം പൊടിപൊടിച്ചനിലയായി.
ഉത്തര്‍പ്രദേശില്‍ പനിമരണം സംഭവിച്ചാല്‍ മുഖ്യമന്ത്രി കുഴപ്പക്കാരന്‍ കേരളത്തില്‍ ഇത്തരം മരണം വന്നാല്‍ വവ്വാലിന്റെ തലയില്‍ കെട്ടിവയ്ക്കല്‍ കഷ്ടംതന്നെ എന്ന രാഷ്ടീയ കമന്റുകളും ഇക്കൂട്ടത്തില്‍പ്പെടുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുന്നിലെ വൈദ്യുതി കമ്പിയില്‍ വവ്വാല്‍ ഷോക്കേറ്റ ചിത്രം കൊടുത്ത വിരുതന്‍ ആരോപണം സഹിക്കാതെ ആശുപത്രിക്കുമുന്നില്‍ വവ്വാല്‍ ആത്മഹത്യചെയ്തതായി കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago