HOME
DETAILS

സഊദിയില്‍ വിദേശികള്‍ക്ക് ബിസിനസ്; പഠനം നടക്കുന്നതായി മന്ത്രാലയം

  
backup
March 25 2017 | 11:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-8

ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് സ്വന്തം നിലയില്‍ ബിസിനസ് ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നതിന് വ്യവസ്ഥകളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതായി വാണിജ്യ നിക്ഷേപ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതു നടപ്പാക്കുമെന്ന വാര്‍ത്ത മന്ത്രാലയം നിഷേധിച്ചു. സ്‌പോണ്‍സര്‍മാരെ ആശ്രയിക്കാതെ സ്വതന്ത്രമായി നിക്ഷേപം നടത്താന്‍ വിദേശികള്‍ക്ക് ഉടന്‍ അനുമതി നല്‍കുന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ വഴി വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നത്. നിലവില്‍ സ്വദേശി പൗരന്മാര്‍ക്കല്ലാതെ സഊദിയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവാദമില്ല.

എങ്കിലും വിദേശികള്‍ക്ക് സ്വതന്ത്രമായി നിക്ഷേപം നടത്താന്‍ അവസരം ഒരുക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകളില്‍ ചില ഭേദഗതികള്‍ വരുത്തി ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നുണ്ട്.
രാജ്യം അഭിമുഖീകരിക്കുന്ന വലിയ ഭീഷണിയായ ബിനാമി വ്യവസായ പ്രവണതക്ക് തടയിടുന്നതിനാണ് ഇക്കാര്യം പഠന വിധേയമാക്കുന്നത്. ദേശീയ സമ്പദ് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി മേഖലകളല്‍ വിദേശ നിക്ഷേപകര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മന്ത്രാലയം താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

വര്‍ഷത്തില്‍ 20 ശതമാനം വരെ നികുതി നല്‍കി സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലല്ലാതെ ജോലി ചെയ്യാന്‍ വിദേശികളെ അനുവദിക്കുന്നതിന് മന്ത്രാലയം ആലോചിക്കുന്നതായാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  25 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  38 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago