ദുരിത മഴ; 48 വീടുകള്‍ തകര്‍ന്നു
കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഒരു വീട് പൂര്‍ണമായും 47 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മൂന്ന് കിണറുകള്‍ ഇടിഞ്ഞു. വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജിലെ രണ്ട് കുടുംബങ്ങളിലായി അഞ്ചു പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇവരെ കോട്ടത്തറ ആയുര്‍വേദാശുപത്രിയിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസം തുറന്ന മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 25 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാനന്തവാടി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വൈത്തിരി താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. വൈത്തിരി താലൂക്കില്‍ മൂന്ന് കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മാനന്തവാടി പൊതുമരാമത്ത് വകുപ്പിന്റെ ഐ.ബി ബില്‍ഡിംഗിന് മേല്‍ മരം പൊട്ടി വീണു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."