കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയ യുവാവിനെ പൊലിസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി
കായംകുളം: പരിശോധനക്കിടെ കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയ യുവാവിനെ പൊലിസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. കറ്റാനം മങ്ങാരത്ത് കൊപ്പാറപടിറ്റതില്‍ നിസാമിനെ ( 22 ) ആണ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയത്.
നിസാമിനെ എറിഞ്ഞ സിവില്‍ പൊലിസ് ഓഫിസര്‍ കണ്ണനെ ആലപ്പുഴ എസ്.പി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ചെങ്ങന്നൂര്‍ ഡിവൈ.എസ്പി ശിവദൂധന് പിള്ളയെ ചുമതലപ്പെടുത്തി.
ഇന്നു രാത്രി 8.30 നു ചൂനാട് ജംഗ്ഷനില്‍ ആണ് സംഭവം. പൊലിസ് പരിശോധന നടത്തുന്ന സമയം നിസാം അതുവഴി വന്നു. പൊലിസ് വാഹനത്തെ കാണാതെ മുന്നോട്ടെടുത്ത നിസാമിനെ പിന്നില്‍നിന്നു ലാത്തികൊണ്ട് എറിയുകയായിരുന്നു.
തലയ്ക്കാണ് പരുക്ക്. ലാത്തിയേറ്റു വീണയുടന്‍ നിസാം ബോധരഹിതനാകുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ പൊലിസ് ജീപ്പില്‍ കായംകുളം ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."