കേസ് അട്ടിമറിക്കാന്‍ ശ്രമം: ശുക്കൂറിന്റെ മാതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചു
കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ അബ്ദുല്‍ ശുക്കൂര്‍ വധക്കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാതാവ് പി.സി.ആത്തിക്ക കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിയമോപദേശകനായ എം.കെ ദാമോദരന്‍ പ്രതികള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായത് പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. മകനെ വെട്ടിക്കൊന്ന കേസില്‍ എം.എല്‍.എയും പ്രമുഖനേതാവും ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തനിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
അരിയില്‍ ശൂക്കൂര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുകയാണ്.
2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വെള്ളുവന്‍കടവില്‍ ശുക്കൂര്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."