സുഗന്ധദ്രവ്യപാത പുനസൃഷ്ടിക്കാനുള്ള ഒത്തുചേരല്‍
തൃശൂര്‍: ഇന്ത്യയിലെ ഡച്ച് എംബസിയുടെ സഹായത്തോടെ കൊച്ചിയിലും കൊടുങ്ങല്ലൂരിലുമായി 'സുഗന്ധദ്രവ്യപാത പുനസൃഷ്ടിക്കാനുള്ള' ഒത്തുചേരല്‍ നടത്തുമെന്ന് കേരളത്തിന്റെ തീരദേശ പൈതൃകത്തെ കുറിച്ച് പഠിക്കുന്ന ഐ.എസ്.എച്ച് സി.കെയുടെ ഉപദേഷ്ടാവായി നിയമിതനായ പ്രൊഫ. കേശവന്‍ വെളുത്താട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുസിരിസ് പൈതൃക പദ്ധതിയുമായി യോജിച്ചാണു ഒത്തുചേരല്‍ സംഘടിപ്പിക്കുക. പത്തിനു മുപ്പതിനും ഇടക്കു വിദേശ പണ്ഡിതര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രാചീന തുറമുഖമായ മുസിരിസ്സിന്റെയും മധ്യകാല തലസ്ഥാന നഗരമായ മഹോദയപുരത്തിന്റെയും സമീപത്ത് കൊടുങ്ങല്ലൂരിനടുത്ത പുല്ലൂറ്റ് ആസ്ഥാനമാക്കിയാണു ഐ.എസ്.എച്ച്.സി.കെ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ സമുദ്രതീരം മുഴുവന്‍ പരിശോധിച്ചു ഭൂമിശാസ്ത്രപരവും ഭൂഗര്‍ഭശാസ്ത്രപരവുമായ പ്രത്യേകതകള്‍, പുരാവസ്തുക്കള്‍, ചരിത്ര സ്മാരകങ്ങളായ കെട്ടിടങ്ങള്‍, നരവംശശാസ്ത്രപരമായ ശേഷിപ്പുകള്‍, നാടോടി വിജ്ഞാനീയം തുടങ്ങിയ പൈതൃകങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടു വരികയാണു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ദൗത്യമെന്നു കേശവന്‍ വെളുത്താട്ട് പറഞ്ഞു.
ചരിത്ര രേഖകള്‍, സാഹിത്യ കൃതികള്‍, വൈദേശിക ഭാഷകളിലെ കുറിപ്പുകള്‍ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനങ്ങളും പഠനങ്ങളും നടത്തും. യോജിച്ചുള്ള പഠനങ്ങള്‍ക്കു താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ടു പല വിദേശ യൂനിവേഴ്‌സിറ്റികളും മുന്നോട്ടു വന്നിട്ടുണ്ടെന്നും വെളുത്താട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പി.എം നൗഷാദും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."