ഉമ്മയുടെ ഓര്‍മക്കായി ജലവിതരണ പമ്പ് ഹൗസ് നിര്‍മിച്ചു നല്‍കി
എരുമപ്പെട്ടി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കടങ്ങോട് ഗ്രാമപഞ്ചായത്ത് വെള്ളത്തേരി തോട്ടങ്ങരയിലെ നിവാസികള്‍ക്കായി പമ്പ് ഹൗസ് നിര്‍മിച്ച് നല്‍കിയാണ് നാദാപുരം സ്വദേശി മുഹമ്മദ് ഹാരിഷ് മാതൃസ്‌നേഹത്തിന്റെ മാതൃക തീര്‍ത്തത്. വര്‍ങ്ങളായുളള കോളനി നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്.
എല്ലാവര്‍ഷവും വേനല്‍ക്കാലത്ത് 35 ഓളം കുടുംബങ്ങള്‍ക്ക് ടാങ്കറുകളിലാണ് വെള്ളമെത്തിച്ചിരുന്നത്. പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം മനസിലാക്കിയ ജനകീയ വികസന മുന്നണി നേതാവ് റഫീക്ക് ഹൈദ്രോസ് വാര്‍ഡ് മെംബറുമായി ഇടപ്പെട്ട് അബുദാബി സുഹൃത്തായ നാദാപുരം സ്വദേശി മുഹമ്മദ് ഹാരിഷിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹാരിഷ് തന്റെ മാതാവിന്റെ ഓര്‍മക്കായി പമ്പ് ഹൗസ് നിര്‍മിക്കുന്നതിന് ഒന്നേകാല്‍ ലക്ഷം രൂപ നല്‍കി. പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപയും കൂടി ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഗ്രാമപഞ്ചായത്തംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. കുടിവെള്ള കമ്മിറ്റി ചെയര്‍മാന്‍ ഷെക്കീര്‍ പയറ്റി പറമ്പില്‍ അധ്യക്ഷനായി.
തോട്ടങ്ങര മസ്ജിദ് ഇമാം അബ്ദുള്‍ ലത്തീഫ് നിസാമി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കന്‍വീനര്‍ ഷെമീര്‍, യൂസഫ് ഹാജി, വേലായുധന്‍ തോട്ടങ്ങര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."