റമദാന്‍: വിപണിയില്‍ താരം അജ്‌വയും അത്തിപ്പഴവും
ഒലവക്കോട് :റമദാന്‍ വ്രതമാരംഭിച്ചതോടെ മിക്കയിടങ്ങളിലുംഈത്തപ്പഴ വിപണിയും സജീവമായിരിക്കുകയാണ്. നോമ്പുതുറയിലെ പ്രധാന ഇനമായ ഈത്തപ്പഴത്തിന്‍വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് മാര്‍ക്കറ്റുകളില്‍ ലഭ്യമായിട്ടുള്ളത്. രുചി വ്യത്യാസവും വ്യത്യസ്ത വലിപ്പമുള്ള പഴങ്ങളാണ് വിപണി കീഴടക്കുന്നത്.
സ്വദേശ ഈത്തപ്പഴത്തെ പിന്തള്ളി ഒമാന്‍, സൗദി, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ വിദേശി ഇനങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. 100 രൂപ വിലയുള്ള സാധാരണ ഇനം മുതല്‍ 6000 രൂപ വരെയുള്ള മുന്തിയ ഇനം വരെ വിപണിയിലെത്തിയിട്ടുണ്ട്. വിശുദ്ധ ഈത്തപ്പഴമെന്നറിയപ്പെടുന്ന അജ്‌വയാണ് ഈത്തപ്പഴത്തിലെ താരമെങ്കിലുംആവശ്യക്കാര്‍ക്ക് വില പ്രശ്‌നമല്ല.
എന്നാല്‍ കുങ്കുമപ്പൂവിട്ട ഈത്തപ്പഴത്തിന് 2000 മുതല്‍ 6000 രൂപവരെയുണ്ട് വില. സൗദിയുടെ പഴങ്ങള്‍ക്കാണ് ആവശ്യക്കാരേറെയെത്തുന്നത്. വിദേശി ഇനങ്ങളായ അമ്പര്‍ ഈത്തപ്പഴത്തിന് 2000, മബ്‌റൂമിന് 1200, സക്കായി 800, എന്നിങ്ങനെയാണ് വില. എന്നാല്‍ ഈത്തപ്പഴത്തിന് പുറമെ പ്രധാന ബേക്കറികളില്‍ അത്തിപ്പഴവും വില്‍പ്പനക്കെത്തിയിട്ടുണ്ട്.
നോമ്പുതുറക്ക് ഈത്തപ്പഴത്തിന്റെ മാഹാത്യമുള്ളതുപൊലെ അത്താഴത്തിന് അത്തിപ്പഴത്തിന് മാഹാത്യമ്യമുണ്ടെന്നാണ് വിശ്വാസികള്‍ക്ക് അത്തിപ്പഴത്തിനോട്പ്രിയമേറുന്നത്. അത്തിപ്പഴത്തിന് 1000 രൂപ വരെയാണ് വിപണിയില്‍ വിലയെങ്കിലും ഈത്തപ്പഴത്തിന്റേതുപോലെ ആവശ്യക്കാരേറെയാണെന്ന് കോര്‍ട്ട് റോഡിലെ ബേക്കറി ഉടമ മുസ്തഫ പറയുന്നത്.
സാധാരണ ഈത്തപ്പഴത്തിന് പുറമെ സീഡ്‌ലെസ് ഈത്തപ്പഴം, ബദാം കാരക്ക പിസ്ത, കാഷ്യൂനെട്ട് എന്നിവക്കും ആവശ്യക്കാരേറെയാണ്. 250, 500, ഒരുകിലോ എന്നീ പാക്കറ്റുകളിലുള്ള ഈത്തപ്പഴത്തിന് പുറമെ ആവശ്യത്തിനുസരിച്ച് ഈത്തപ്പഴം തൂക്കിക്കൊടുക്കുന് കടകളും നഗരത്തിലുണ്ട്.
ഗുണമെന്മയിലും സ്വാദിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് സഊദി ഈത്തപ്പഴമെന്നതാണ് വിലകൂടിയാലും സൗദി ഈത്തപ്പഴത്തെ വിപണിയില്‍ ബ്രാന്‍ഡാക്കി മാറ്റുന്നത്.
നഗരത്തിലെ പ്രധാന ഷോപ്പിംഗ് മാളിലും ഈത്തപ്പഴത്തിന്റെ പ്രത്യേക കൗണ്ടര്‍ തന്നെയുണ്ട്. ഈത്തപ്പഴത്തിന് നോമ്പുകാലത്ത് വില്‍പ്പന ചൂടുപിടിക്കുമെങ്കിലും നോമ്പുകാലം കഴിഞ്ഞാലും ഈത്തപ്പഴം കഴിക്കുന്നവരും വാങ്ങാനെത്തുന്നവരുമേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."