ലൈഫ് പദ്ധതി: പറമ്പിക്കുളം വനമേഖലയില്‍ ആദിവാസികള്‍ക്ക് വീടൊരുങ്ങി
പറമ്പികുളം : പറമ്പികുളം നെന്മാറ വനം വകുപ്പിന് കീഴില്‍ വരുന്ന പറമ്പികുളം വനമേഖലയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെയുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാരദതുളസിദാസാണ് താക്കോല്‍ദാനം നടത്തിയത്. മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധ അധ്യക്ഷനായി. ജില്ലാ ദാരിദ്ര ലഘുകരണവകുപ്പ് മേധാവി പി.സി.ബാലഗോപാല്‍ മുഖ്യാതിഥിയായി.2013-14 സാമ്പത്തിക വര്‍ഷത്തില്‍ പണി ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെയിരുന്ന 10 വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
ഓരോ ഗുണഭോക്താക്കള്‍ക്കും രണ്ടുലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപവരെ അനുവദിക്കാന്‍ കഴിഞ്ഞതാണ് പണി പൂര്‍ത്തികരിക്കാന്‍ ഏറ്റവും സഹായകമായത്.കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പണി പാതിവഴിയില്‍ നിന്നുപോയ 139 വീടുകളാണ് ആകെയുണ്ടായിരുന്നത്. അതില്‍ ഇപ്പോള്‍ 95 എണ്ണം പൂര്‍ത്തികരിച്ചു. മറ്റുള്ളവയുടെ പണിയും പൂര്‍ത്തികരിച്ച് വരുന്നു. കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലായി ലൈഫ് 2018-19 പദ്ധതിയിലൂടെ 1737 ഭൂമിയുള്ള ഭവനരഹിതര്‍ക്കും 2862 ഭൂരഹിത ഭവനരഹിതര്‍ക്കും പുതിയവീടുകളുടെയും അപ്പാര്‍ട്ട്‌മെന്റ്കളുടെയും നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ നടപ്പിലായിവരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ.ഗണേശന്‍,ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആര്‍.ഉദയകുമാര്‍, ഓമന സുബ്രമണ്യന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി.സുഗുണ, ജാസ്മിന്‍ പഞ്ചായത്ത് മെമ്പര്‍ അര്‍ജുന്‍, ബ്ലോക്ക് ഡവലപ്പ്‌മെന്റ്‌റ് ഓഫീസര്‍ കെ.എ.തോമസ്, ജോയിന്റ് ബി.ഡി.ഒ. എന്‍.രാധാകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."