പീഡനം: പൊലിസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങളുമായി പ്രതിയുടെ മാതാപിതാക്കള്‍
പയ്യന്നൂര്‍: പതിനേഴുകാരിയെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ മാതാപിതാക്കളുടെ ബഹളം. പെണ്‍കുട്ടിയെ ട്രെയിനിലും തൃശ്ശൂരിലെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലിസാണ് യുവനടനും ചെറുപുഴ സ്വദേശിയുമായ വൈശാഖ് എന്ന പി.എം അഖിലേഷ് മോനെ(19) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
വൈശാഖിന്റെ മാതാപിതാക്കള്‍ ഇന്നലെ രാവിലെയാണ് ബന്ധുക്കളോടൊപ്പം പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തിയത്. എസ്.എച്ച്.ഒ എം.പി ആസാദ് സ്റ്റേഷനിലെത്തിയപ്പോള്‍ വൈശാഖിന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയും മറ്റൊരു യുവാവും ചേര്‍ന്ന് മനപൂര്‍വം മകനെ ചതിയില്‍പെടുത്തി കള്ളക്കേസില്‍ കുടുക്കിയതാണെന്നും മകനെ കേസില്‍നിന്ന് രക്ഷപ്പെടുത്തണമെന്നും കരഞ്ഞുകൊണ്ട് പറഞ്ഞു. പരാതി നല്കിയ പെണ്‍കുട്ടിയും വേറൊരു യുവാവും ഒന്നിച്ചുള്ള ഫോട്ടോ ഇവര്‍ കാണിച്ചു.
ആ സമയം പ്രതിയായ വൈശാഖിന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത് പൊലിസിനെ പരിഭ്രാന്തിയിലാക്കി. വൈശാഖിനെ ഉടന്‍ വാഹനത്തില്‍ കയറ്റി പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെ തിരികെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."