HOME
DETAILS
MAL
ചേരമാന്‍ ജുമാ മസ്ജിദില്‍ ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ മിഴിയടച്ചു
backup
March 25 2017 | 18:03 PM
കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദില്‍ ഒരു മണിക്കൂര്‍ നേരം വൈദ്യുതി വിളക്കുകള്‍ മിഴിയടച്ചു.
ലോക ഭൗമദിനാചരണത്തിന്റെ ഭാഗമായാണ് ചേരമാന്‍ ജുമാ മസ്ജിദ് വൈദ്യുത വിളക്കുകള്‍ അണച്ച് മാതൃകയായത്. രാത്രിയിലെ ഇശാ നിസ്കാരത്തിന്റെ അവസാന ഘട്ടത്തില്‍ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരന് മുഴുവന്‍ ലൈറ്റുകളും അണച്ചു.
തുടര്‍ന്ന് നേരത്തെ ഒരുക്കി വെച്ച റാന്തലുകളുടെയും മെഴുകുതിരികളുടെയും വെളിച്ചത്തിലാണ് നിസ്കാരം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് ഇമാം സൈഫുദ്ദീന് അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനയോടെയാണ് വിശ്വാസികള്‍ പിരിഞ്ഞത്. എട്ടരയ്ക്ക് അണച്ച വൈദ്യുത വിളക്കുകള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒമ്പതരയ്ക്കാണ് വീണ്ടും തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."