HOME
DETAILS
MAL
സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം; വികസനനേട്ട പരസ്യത്തില്‍ യു.ഡി.എഫ് കാലത്തെ റോഡും
backup
May 25 2018 | 08:05 AM
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വികസനനേട്ടങ്ങള്‍ അവതരിപ്പിച്ചതില്‍ യു.ഡി.എഫ് കാലത്തെ റോഡും. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സര്‍ക്കാരിന് വേണ്ടി പരസ്യം തയ്യാറാക്കിയത്.
പി.ആര്‍ വകുപ്പ് തയ്യാറാക്കിയ പരസ്യത്തില്‍ കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ ചിത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുന്നത്. ഈ റോഡിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. ഇതിന്റെ രണ്ടാംഘട്ട നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ' നാടു കുതിക്കുന്നു; ശരിയായ ദിശയില്‍ നമ്മുടെ സര്‍ക്കാര്‍' എന്ന തലക്കെട്ടിലാണ് പരസ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."