പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 12 വരേയുള്ള തിയതികളില്‍ നടക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതിയാണ് തിയതി തീരുമാനിച്ചത്. രാജ്യസഭയില്‍ 45 ബില്ലുകളും ലോക്സഭയില്‍ 5 ബില്ലുകളും പാസാകാതെ കിടക്കുന്നുണ്ട്. അതോടൊപ്പം മൂന്ന് ഓര്‍ഡിനന്‍സുകളും പാസാക്കാനുണ്ട്.
രാജ്യസഭയില്‍ പാസാക്കാതെ കിടക്കുന്ന ജി.എസ്ടി ബില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ പാസാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിസില്‍ ബ്ലോവേഴ്സ് പ്രൊട്ടക്ഷന്‍ ബില്ലാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാജ്യസഭയില്‍ പാസാക്കാതെ കിടക്കുന്ന ബില്ലുകളിലൊന്ന്. ലോക്സഭയില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ബില്‍, ബിനാമി ട്രാന്സാക്ഷന് ബില്‍ തുടങ്ങിയവയും പാസാകാതെ കിടക്കുന്നുണ്ട്.
ശത്രുസ്വത്ത് നിയമത്തിലെ ഭേദഗതി ഓര്‍ഡിനന്‍സ്, നീറ്റ് ഓര്‍ഡിനന്‍സ് തുടങ്ങിയവയും ലോക്സഭയുടെ പരിഗണനയ്ക്ക് വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."