റെയ്ഡില്‍ മദ്യ വില്പ്പനക്കാരന് മുങ്ങി; മലയാളിയായ വാടകക്കാരനും അയല്‍വാസിയും പൊലിസ് പിടിയില്‍
റിയാദ്: മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ വീട് വാടകയ്ക്ക് എടുത്തയാളും മദ്യ വില്‍പ്പന നടത്തിയ റൂമിന്റെ അയല്‍വാസിയും പൊലിസ് പിടിയിലായി.
റെയ്ഡില്‍ യഥാര്‍ഥ മദ്യ വില്പ്പനക്കാരന് മുങ്ങിയതാണ് ഇവര്‍ക്ക് വിനയായത്. കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക നഗരിയായ ജുബൈലിലാണ് സംഭവം.
ജുബൈല്‍ നഗരത്തിനു സമീപത്തെ താമസ സ്ഥലത്തു നിന്നാണ് മലയാളികളായ വിജേഷ്, രാജേഷ് എന്നിവര്‍ പിടിയിലായത്. കെട്ടിടത്തില്‍ മദ്യ വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഊദി പൊലിസ് നടത്തിയ തിരച്ചിലിനിടെ പ്രതി രക്ഷപ്പെട്ടതാണ് ഇവര്‍ അഴിക്കുള്ളിലാകാന്‍ ഇടയായത്.
പൊലിസെത്തിയപ്പോള്‍ റൂമില്‍നിന്നു മദ്യം കണ്ടെത്തിയെങ്കിലും മദ്യ വില്പ്പനക്കാരന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലിസ് . നടത്തിയ അന്വേഷണത്തില്‍ രാജേഷിന്റെ പേരിലാണ് മുറി എടുത്തിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. യഥാര്‍ഥത്തില്‍ നേരത്തെ രാജേഷ് ഉപയോഗിച്ച മുറിയായിരുന്നെങ്കിലും പിന്നീട് കരാര്‍ മാറ്റാതെ മറ്റൊരാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഓഫീസ് വാടകക്ക് നല്‍കുകയായിരുന്നു.
തന്റെ പേരിലാണ് മുറി ഇപ്പോഴും വാടകക്ക് നല്‍കുന്നതെന്ന സത്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് രാജേഷ് പറഞ്ഞതായി ജയില്‍ സന്ദര്‍ശിച്ച സാമൂഹ്യ പ്രവര്ത്തകന് സൈഫുദ്ധീന്‍ പൊറ്റശ്ശേരി പറഞ്ഞു.
വില്‍പ്പനയില്‍ പങ്കുണ്ടെന്നു സംശയിച്ചാണ് തൊട്ടടുത്ത മുറിയിലെ തന്നെയും പോലീസ് പിടികൂടിയതെന്ന് വിജേഷും അറിയിച്ചു. സംഭവത്തില്‍ തിരുവമ്പാടി എം എല്‍ എ ജോര്‍ജ് എം തോമസ് ഇടപെടുകയും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."