കെ.എസ്.യു: കണ്ണൂര്‍ ഫലം കീറാമുട്ടിയായി
കണ്ണൂര്‍: കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പു ഫലം 13 ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കെ കണ്ണൂരിന്റെ മാത്രം പ്രഖ്യാപിക്കാനായില്ല. സംഘടനാ തെരഞ്ഞെടുപ്പിനിലെ കണ്ണൂരില്‍ നടന്ന സംഘര്‍ഷത്തിനിടെ കേന്ദ്രനിരീക്ഷകനായെത്തിയ ദേശീയ നേതാവ് ബാലറ്റുപെട്ടിയുമായി പൊലിസ് സ്‌റ്റേഷനില്‍ അഭയം തേടിയിരുന്നു. ഇവിടെ നിന്നു പ്രത്യേക വാഹനത്തിലാണ് നേതാവ് മടങ്ങിയത്. എ വിഭാഗത്തിന്റെ സമഗ്രാധിപത്യം സംസ്ഥാനത്തു പ്രകടമായെങ്കിലും തര്‍ക്കമുള്ളതിനാല്‍ കണ്ണൂര്‍ പ്രഖ്യാപിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. സുധാകരവിഭാഗം നേതൃത്വം നല്‍കുന്ന ഐ വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ലയാണ് കണ്ണൂര്‍.
ഐ ഗ്രൂപ്പിലെ വി.പി റഷീദിനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി സുധാകര വിഭാഗത്തെ സമാശ്വസിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ മറ്റു നീക്കുപോക്കുകള്‍ക്ക് സുധാകര വിഭാഗം തയാറാവില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."