ചെമ്പരിക്ക ഖാസി കേസ് പുനരന്വേഷണം: പ്രധാനമന്ത്രിക്കുള്ള ഇ- മെയില്‍ സന്ദേശം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുള്ള മുസ്‌ലിയാരുടെ കൊലപാതകക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയക്കുന്ന പദ്ധതിക്ക് തുടക്കമായി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍, പി.കെ.പി അബുല്‍ സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍. യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം. എ ഖാസിം മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ,സമസ്ത മാനേജര്‍ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്.കെ എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, താജുദ്ദീന്‍ ദാരിമി പടന്ന, അര്‍ശദ് യു.കെ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ്
ലീഡേഴ്‌സ് മീറ്റ് 31 ന്
കോഴിക്കോട്: കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ എസ്.കെ.എസ്.എസ് .എഫ് ജില്ലാ ജനറല്‍ സെക്രട്ടറി, ട്രെന്റ് സെക്രട്ടറി, കാംപസ് സെക്രട്ടറി മേഖലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ലീഡേഴ്‌സ് മീറ്റ് ഈ മാസം 31 ന് വെള്ളിയാഴ്ച വൈകീട്ട് 4.30 ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് സമ്പന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."