തുര്‍ക്കി സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ ആറു സഊദി പൗരന്മാര്
ദമാം: ചൊവ്വാഴ്ച അര്‍ധരാത്രി തുര്‍ക്കിയിലെ ഇസ്താംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറു സഊദി പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇസ്താംബൂളിലെ സഊദി എംബസി വ്യക്തമാക്കി.
അഞ്ചു സഊദി പൗരന്മാരെ കാണാതായെന്നും 27 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സഊദി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണെന്നും എംബസി വ്യക്തമാക്കി. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിലുള്ളവരാണ് പരുക്കേറ്റവരില്‍ നാലു പേര് എന്നാല്‍ കാണാതായ അഞ്ചു പേരെ കുറിച്ചു ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കിയിലെ സഊദി അംബാസിഡര്‍ ആദില്‍ മിര്‍ദാദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."