HOME
DETAILS
MAL
സംരക്ഷിക്കാനാളില്ല; പിതാവിനും മകള്‍ക്കും ഗാന്ധിഭവനില്‍ അഭയം
backup
May 26 2018 | 01:05 AM
പത്തനാപുരം: സംരക്ഷിക്കാനാളില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന പിതാവിനും ബുദ്ധിവൈകല്യം ബാധിച്ച മകള്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ശുപാര്‍ശപ്രകാരം ഗാന്ധിഭവന് അഭയം നല്കി.
തിരുവനന്തപുരം മടവൂര്‍ അയണിക്കാട്ടുകോണം സ്വദേശികളായ ഷണ്മുഖന് ആചാരി (67), മകള്‍ മിനിക്കുട്ടി (18) എന്നിവര്‍ക്കാണ് ഗാന്ധിഭവന് ആശ്രയമായത്. ഷണ്മുഖന് ആചാരിയുടെ ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടതാണ്. ഇദ്ദേഹത്തിന് രണ്ടുപെണ്‍മക്കളാണുള്ളത്. മൂത്തമകളെ വിവാഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്തു. തിമിരംബാധിച്ച് കാഴ്ചശക്തി കുറഞ്ഞ ഷണ്മുഖന് ആചാരിക്ക് ജോലിക്കുപോകുവാനോ ബുദ്ധിവൈകല്യമുള്ള മകളെ പരിചരിക്കുവാനോ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."