മലപ്പുറം സ്‌ഫോടനം; പ്രതികളെ ഇന്ന് മധുരയിലേക്ക് കൊണ്ടുപോകും പ്രദേശവാസികള്‍ക്ക് പങ്കില്ല
മലപ്പുറം: കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യംചെയ്യുന്നതു തുടരുന്നു.
ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്കു തെളിവെടുപ്പിനായി ഇവരെ മധുരയിലേക്കു കൊണ്ടുപോകും.
പ്രതികള്‍ക്കു സഫോടനവുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് സൂചന. അതേസമയം, കൃത്യം നിര്‍വഹിക്കാന്‍ പ്രദേശവാസികളില്‍നിന്നു സഹായം ലഭിച്ചതിനു തെളിവ് ലഭിച്ചില്ല. പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. കൂട്ടിയിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഇന്നു നടക്കും. ഇതു പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇന്നുതന്നെ മധുരയിലേക്കു കൊണ്ടാകാനാണ് തീരുമാനം.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അന്വേഷണച്ചുമതലയുള്ള നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി ബാലന്റെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തിരുന്നു.
2016 നവംബര്‍ ഒന്നിനു മലപ്പുറം കലക്ട്രേറ്റ് വളപ്പില്‍ കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മധുര നെല്ലൂര്‍ ഇസ്മയില്‍പുരം ഫോര്‍ത് സ്ട്രീറ്റില്‍ അബ്ബാസ് അലി (27), വിശ്വനാഥ നഗര്‍ ഷസൂണ്‍ കരീം രാജ (22), മധുര നെല്‍പ്പട്ട പളളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റ് ദാവൂദ് സുലൈമാന്‍ (22), സിയില്‍ ശംസുദീന്‍ (23), ആന്ധ്ര മുഹമ്മദ് അയ്യൂബ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."