കാര്‍ബണ്‍ തുലിത: മീനങ്ങാടിയില്‍ മണ്ണ് പരിശോധന തുടങ്ങി
മീനങ്ങാടി: രാജ്യത്തെ ആദ്യ കാര്‍ബണ്‍ തുലിത പഞ്ചായത്തായി മാറാനൊരുങ്ങുന്ന ജില്ലയിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ മണ്ണിലെ കാര്‍ബണിന്റെ അളവ് കണക്കാക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന് അട്ടകൊല്ലി ജൈവ വൈവിദ്യ പാര്‍ക്കിന് സമീപത്തുള്ള ആട്ടക്കൊല്ലി ബാലന്‍ എന്ന കര്‍ഷകന്റെ കാപ്പിതോട്ടത്തില്‍ മണ്ണ് പരിശോധന നടത്തി പഠന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ തുലിത വയനാട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പരിസ്ഥിതി സംഘടന തണലും കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ കീഴിലുള്ള അക്കാദമി ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും സംയുക്തമായി ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശാസ്ത്രീയ വിവര ശേഖരണം നടത്തുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുരേഷ്, തണല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ദിലീപ് കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാല അക്കാദമി ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അധ്യാപിക ഷീജ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."